ഗതാഗത മേഖലക്ക് 2080 കോടി; സംസ്ഥാന പാതകളുടെ വികസനത്തിന് 75 കോടി
 

 

ഗതാഗത മേഖലക്ക് 2080 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. സംസ്ഥാന പാതകളുടെ വികസനത്തിന് 75 കോടി രൂപ അനുവദിച്ചു. റെയിൽവേ സുരക്ഷക്ക് 12.1 കോടി രൂപയാണ് മാറ്റിവെച്ചത്. അഴീക്കൽ, ബേപ്പൂർ, വിഴിഞ്ഞം തുറമുഖ വികസനത്തിന് 40.50 കോടി അനുവദിച്ചു

കെഎസ്ആർടിസിക്ക് 131 കോടി രൂപയാണ് വകയിരുത്തിയത്. കെഎസ്ആർടിസി അടിസ്ഥാന വികസനത്തിന് 30 കോടി അനുവദിച്ചു. കടലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ശുചിത്വ സാഗരം പരിപാടിക്ക് 5.5 കോടിയും മത്സ്യബന്ധന ബോട്ടുകളെ ആധുനികവത്കരിക്കാൻ 10 കോടിയും ബോട്ട് എഞ്ചിനുകൾ മറ്റ് ഇന്ധനങ്ങളിലേക്ക് മാറ്റുന്ന പദ്ധതിക്ക് എട്ട് കോടിയും സമുദ്ര കൂട് കൃഷി പദ്ധതിക്ക് 9 കോടിയും അനുവദിച്ചു.