പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി; സിഡബ്ല്യുസിക്ക് കൈമാറി
Jan 12, 2026, 08:36 IST
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി. ബിഹാറിൽ നിന്നുള്ള 21 കുട്ടികളെയാണ് പോലീസ് കണ്ടെത്തിയത്. ബിഹാർ കിഷൻഗഞ്ച് ജില്ലയിൽ നിന്നുള്ളവരാണ് കുട്ടികളെന്ന് പോലീസ് പറയുന്നു.
കോഴിക്കോട്ടെ സ്ഥാപനത്തിൽ പഠിക്കാനായാണ് കേരളത്തിൽ വന്നതെന്നാണ് കുട്ടികൾ പറയുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനാകാതെ വന്നതോടെ പോലീസ് കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. വിവേക് എക്‌സ്പ്രസ് ട്രെയിനിലാണ് കുട്ടികൾ എത്തിയത്.
കുട്ടികളെ കണ്ട് സംശയം തോന്നിയ പോലീസ് വിവരങ്ങൾ തിരക്കുകയായിരുന്നു. ഇവർക്കൊപ്പം ബിഹാറിൽ നിന്നുള്ള മുതിർന്നവരും ഉണ്ടായിരുന്നു. കൃത്യമായ രേഖകൾ ഇവരുടെ പക്കലുണ്ടായിരുന്നില്ല. തുടർന്നാണ് കുട്ടികളെ സിഡബ്ല്യുസിക്ക് കൈമാറിയത്.