{"vars":{"id": "89527:4990"}}

രാവിലെ 2400 കൂടി, ഉച്ചയ്ക്ക് ശേഷം 1200 കുറഞ്ഞു, വീണ്ടും 960 കൂടി; സ്വർണവിലയിൽ ചാഞ്ചാട്ടം
 

 

സംസ്ഥാനത്ത് ഇന്ന് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി സ്വർണത്തിന് മൂന്ന് വില. ഇന്ന് രാവിലെ റെക്കോർഡ് കുതിപ്പ് നടത്തിയ സ്വർണവില ഉച്ചയോടെ കുറഞ്ഞു. രാവിലെ പവന് 2400 രൂപ വർധിച്ചിരുന്നു. ഉച്ചയ്ക്ക് 1200 രൂപ കുറയുകയും ചെയ്തു. പിന്നാലെ വീണ്ടും വില ഉയർന്നു

രാവിലെ 94,360 രൂപയിലായിരുന്നു പവന്റെ വ്യാപാരം നടന്നത്. പവന് 2400 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഉച്ചയ്ക്ക് ശേഷം 1200 രൂപ കുറഞ്ഞതോടെ 93,160 രൂപയിലെത്തി. ഗ്രാമിന് രാവിലെ 300 രൂപ കൂടിയെങ്കിൽ ഉച്ചയ്ക്ക് ശേഷം 150 രൂപ കുറഞ്ഞു. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ പവന് വീണ്ടും 960 രൂപ വർധിച്ചു

നിലവിൽ 94,120 രൂപയിലാണ് പവന്റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 270 രൂപ വർധിച്ച് 11,765 രൂപയിലുമെത്തി. ഈ മാസം എട്ടാം തീയതിയാണ് സ്വർണവില ആദ്യമായി 90,000 രൂപ കടന്നത്. തൊട്ടടുത്ത ദിവസം തന്നെ 91,000 രൂപയിലെത്തി. സെപ്റ്റംബർ 9നാണ് സ്വർണവില ആദ്യമായി 80,000 രൂപ പിന്നിട്ടത്. പിന്നീടുള്ള ദിവസങ്ങളിൽ റെക്കോർഡ് ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്.