കൊച്ചിയിൽ മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവർമാർ അറസ്റ്റിൽ; ലൈസൻസ് സസ് പെൻഡ് ചെയ്യുമെന്ന് ഡിസിപി

 

കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും ഉള്‍പ്പെടെ 26 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍ പറഞ്ഞു.

കൊച്ചിയില്‍ ഇന്ന് രാവിലെ മാത്രം നടത്തിയ പരിശോധനയില്‍ 32 വാഹനങ്ങള്‍ക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്. രണ്ട് ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇവരെ പൊലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ എത്തിച്ചു.

ആറ് വാഹന ഡ്രൈവര്‍മാര്‍ക്കെതിരെ മദ്യപിച്ചും, അശ്രദ്ധമായും വാഹനമോടിച്ചതിന് നടപടി എടുത്തിട്ടുണ്ട്. സ്വകാര്യ ബസുകളുടെ നിയമലംഘനം അറിയിക്കാന്‍ വാഹനങ്ങളില്‍ പൊലീസ് ടോള്‍ ഫ്രീ നമ്പറുകള്‍ പതിക്കും. കോടതി നിര്‍ദേശ പ്രകാരമാണ് സ്വകാര്യ ബസ്സുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നത്. കൊച്ചിയില്‍ വാഹന പരിശോധന തുടരുകയാണ്.