ഹോം › കേരളം

ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ 26 കിലോ സ്വർണം തട്ടിപ്പ് കേസ്; പ്രതിയായ മുൻ ബാങ്ക് മാനേജർ പിടിയിൽ

By MJ Desk · 19 Aug 2024, 08:04 AM

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിൽ നിന്നും 26 കിലോ സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. മുൻ ബാങ്ക് മാനേജർ മധ ജയകുമാറാണ് അറസ്റ്റിലായത്. തെലങ്കാനയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മധ ജയകുമാറിനെ കസ്റ്റഡിയിലെടുക്കാനായി കേരളാ പോലീസ് സംഘം തെലങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട് 17 കോടിയുടെ സ്വർണമാണ് വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്ന് നഷ്ടമായത്. മൂന്ന് വർഷമായി ബാങ്കിലുണ്ടായിരുന്ന മാനേജർ സ്ഥലം മാറി പോകുകയും പുറകെ എത്തിയ പുതിയ മാനേജർ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് സ്വർണതട്ടിപ്പ് വ്യക്തമാകുന്നത്. ബാങ്കിലെ 26 കിലോ സ്വർണം വ്യാജമാണെന്ന് തെളിയുകയായിരുന്നു. സ്ഥലം മാറിപ്പോയ മധ ജയകുമാർ പുതിയ സ്ഥലത്ത് ചുമതല എടുക്കാതെ നിൽക്കുകയും ഫോൺ ഓഫാക്കി വെച്ചതോടെയും തട്ടിപ്പിന് പിന്നിൽ ഇയാളെന്ന് വ്യക്തമായി. എന്നാൽ എല്ലാത്തിനും പിന്നിൽ സോണൽ മാനേജറാണെന്നും സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ചേർന്ന് വൻ തട്ടിപ്പാണ് നടന്നതെന്നും വ്യക്തമാക്കി മധ ജയകുമാർ വീഡിയോ പുറത്തുവിട്ടിരുന്നു. സോണൽ മാനേജരുടെ നിർദേശപ്രകാരമാണ് താൻ ഇങ്ങനെ ചെയ്തതെന്നും ഇയാൾ പറഞ്ഞിരുന്നു. മധ ജയകുമാറിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bank of maharashtra#gold scam#madha jayakumar#vadakara

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›