27ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി

തിരുവനന്തപുരം: ജനുവരി 27ന് തിരുവനന്തപുരം നഗരസഭാ പരിധിയില് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബീമാപള്ളി ഉറൂസ് പ്രമാണിച്ചാണ് അവധി. നഗരസഭാ പരിധിയിലുള്ള എല്ലാ സര്ക്കാര് ഓഫിസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും
 

തിരുവനന്തപുരം: ജനുവരി 27ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബീമാപള്ളി ഉറൂസ് പ്രമാണിച്ചാണ് അവധി.

നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 27ന് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ അറിയിച്ചു.

ബീമാപള്ളി ദര്‍ഗാ ഷെരീഫിലെ ഉറൂസ് പൂര്‍ണമായും ഹരിത ചട്ടം പാലിച്ച് നടത്താന്‍ ഇത്തവണ തീരുമാനമായിട്ടുണ്ട്. സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി തഹസീല്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കണ്‍ട്രോള്‍ ഓഫീസറായി ചുമതലപ്പെടുത്തും. കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും നേരത്തെ തീരുമാനമെടുത്തിട്ടുണ്ട്. ഷാഡോ പൊലീസിനെ കൂടുതലായി നിയോഗിക്കും. ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ പൊലീസ് സേനയെ വിന്യസിക്കും. എക്‌സൈസ് വകുപ്പ് ലഹരി വിരുദ്ധ ക്യാമ്പയിനായ വിമുക്തി നടപ്പാക്കും. 27 മുതല്‍ ഫെബ്രുവരി 6 വരെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംവിധാനവും ഉത്സവ മേഖലയില്‍ ഉണ്ടാവും.

 

ബീമാപള്ളി ഉറൂസിന് ജനവരി 27 ന് കൊടിയേറും

ബീമാപള്ളി ഉറൂസിന് 2020 ജനുവരി 27 തിങ്കളാഴ്ച
രാവിലെ 11 മണിക്ക് പതാക ഉയർത്തി ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെ 6 മണിയ്ക്ക് അന്നദാനത്തോടുകൂടി സമംഗളം സമാപിക്കും.

കാര്യപരിപാടി

27. 01. 2020 തിങ്കൾ – 08.00 ന് ദു:ആ (പ്രാർത്ഥന) സബീർഖാൻ സഖാഫി (ഇമാം ബീമാപള്ളി)

08.30 ന് പട്ടണ പ്രദക്ഷിണം

10.30 ന് ദു:ആ (പ്രാർത്ഥന) ജനാ. സയിദ് വി.പി. എ. അബ്ദുൽ റഹ്മാൻ
ആറ്റക്കോയ തങ്ങൾ ദാരിമി (ആട്ടിരി)

11.00 ന് പതാക ഉയർത്തൽ ജനാ: എം. മുഹമ്മദ് ഇസ്മത്ത്
(പ്രസിഡന്റ് ബീമാപള്ളി മുസ്ലീം ജമാഅത്ത്

27 01, 2020 മുതൽ 05-02-2020 വരെ രാത്രി 7 മണി മുതൽ എല്ലാ ദിവസവും മൗലൂദ്, മുനാജാത്ത്, റാത്തീബ് മുതലായവ ഉണ്ടായിരിക്കുന്നതാണ്.