സംസ്ഥാനത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ പരിശോധിച്ചത് 40,162 സാമ്പിളുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകള് പരിശോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. പരിശോധനകള് വര്ധിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റീജണല് പബ്ലിക് ഹെല്ത്ത് ലാബിനോട് അനുബന്ധിച്ചുള്ള പുതിയ ലാബിന്റെ
 

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകള്‍ പരിശോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോട് അനുബന്ധിച്ചുള്ള പുതിയ ലാബിന്റെ ഉദ്ഘാടനം നാളെ നടക്കും.

മലപ്പറമ്പിലെ ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രത്തിലെ കെട്ടിടത്തിലാണ് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ ആര്‍ടിപിസിആര്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.