ഹോം › കേരളം

യുഡിഎഫ് എംപിക്ക് 45 ലക്ഷം, എംഎൽഎക്ക് 7 ലക്ഷം; പ്രമുഖര കുരുക്കി അനന്തുകൃഷ്ണന്റെ മൊഴി

By MJ Desk · 10 Feb 2025, 10:19 AM

പകുതി വില തട്ടിപ്പിൽ ഉന്നതരെ കുടുക്കി മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിനായി യുഡിഎഫ് എംപി 45 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ 15 ലക്ഷം മാത്രമേ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയിട്ടുള്ളുവെന്നും അനന്തുകൃഷ്ണൻ പോലീസിനോട് പറഞ്ഞു. എറണാകുളത്തെ യുഡിഎഫ് എംഎൽഎ 7 ലക്ഷം രൂപ കയ്യിൽ വാങ്ങിയെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. തങ്കമണി സർവീസ് സഹകരണ ബാങ്ക് വഴി സിപിഎം നേതാവിന് 25 ലക്ഷം രൂപ നൽകി. മൂവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ് നേതാവ് 5 ലക്ഷം രൂപ വായ്പ വാങ്ങി. മലയോര ജില്ലയിലെ യുഡിഎഫ് എംപിക്ക് തെരഞ്ഞെടുപ്പ് ഫണ്ടിനായി 9 ലക്ഷം രൂപ നൽകിയെന്നും അനന്തുകൃഷ്ണൻ പറയുന്നു. വിവിധ പാർട്ടിക്കാർക്ക് അനന്തുകൃഷ്ണൻ പണം നൽകിയെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രമുഖരെ കുരുക്കിലാക്കുന്ന ചില ഫോൺ കോൾ റെക്കോർഡിംഗുകളും വാട്‌സാപ്പ് ചാറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›