{"vars":{"id": "89527:4990"}}

കുന്നംകുളത്ത് സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്; കാർ യാത്രികരുടെ പരുക്ക് ഗുരുതരം
 

 

തൃശ്ശൂർ കുന്നംകുളത്ത് ചൂണ്ടലിൽ സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം. വിദ്യാർഥികളടക്കം അഞ്ച് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു ചൂണ്ടൽ പാലത്തിന് സമീപം അപകടം നടന്നത്. 

കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന സ്‌കൂൾ ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരുവാഹനങ്ങൾക്കും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. 

പരുക്കേറ്റ സ്‌കൂൾ വിദ്യാർഥികളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും കാർ യാത്രികരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ യാത്രികരുടെ നില ഗുരുതരമാണ്.