ഓണം ബമ്പർ അടക്കം മോഷ്ടിച്ചത് 52 ലോട്ടറി ടിക്കറ്റുകൾ; പ്രതി കാസർകോട് പിടിയിൽ
Sep 23, 2025, 12:24 IST
കൊയിലാണ്ടിയിൽ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചയാൾ പിടിയിൽ. കാസർകോട് നെല്ലിക്കുന്ന് സ്വദേശി അബ്ബാസിനെയാണ് പിടികൂടിയത്. കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ ലോട്ടറി കടയിൽ നിന്ന് 52 ലോട്ടറികളാണ് ഇയാൾ മോഷ്ടിച്ചത്.
അടുത്ത ദിവസം നറുക്കെടുക്കാനിരിക്കുന്ന ഓണം ബമ്പർ സഹിതം 52 ലോട്ടറികളാണ് മോഷ്ടിച്ചത്. കൊയിലാണ്ടി ബസ് സ്റ്റാൻഡിന് സമീപത്തെ വി കെ ലോട്ടറി സ്റ്റാളിൽ നിന്നായിരുന്നു മോഷണം.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുമ്പും ഇയാൾ ലോട്ടറി മോഷ്ടിച്ചതായി പോലീസ് പറയുന്നു. കാസർകോട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കൊയിലാണ്ടി പോലീസിന് കൈമാറി.