മഞ്ചേരിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന 56 മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന കുട്ടി വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്. പാലക്കാട്
 

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന 56 മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന കുട്ടി വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്.

പാലക്കാട് ചത്തല്ലൂർ സ്വദേശികളുടെ കുട്ടിയാണ്. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷമേ രോഗകാരണം വ്യക്തമാകുകയുള്ളു. കോയമ്പത്തൂരിൽ നിന്നെത്തിയതാണ് ചത്തല്ലൂർ സ്വദേശികളായ കുടുംബം

കേരളത്തിലെത്തിയപ്പോഴേ കുട്ടിക്ക് ശ്വാസതടസ്സമുണ്ടായിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പരപ്പനങ്ങാടി സ്വദേശിയായ മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഹംസക്കോയയും കൊവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ മരിച്ചിരുന്നു.