വയനാട് മേപ്പാടിയിൽ യുവതിയെയും മകനെയും അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു
 

 
വയനാട് മേപ്പാടിയിൽ അമ്മക്കും കുട്ടിക്കും വെട്ടേറ്റു. നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം. പാറക്കൽ ജയപ്രകാശിന്റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവർക്കാണ് വെട്ടേറ്റത്. ഇവരുടെ അയൽവാസിയാണ് ഇവരെ ആക്രമിച്ചത്. കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരുക്കേറ്റ അമ്മയെയും കുട്ടിയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പ്രതി ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.