തരൂരിനെ വിലക്കിയവർക്കെതിരെ നടപടി വേണം; എഐസിസിക്ക് കത്തയച്ച് എം കെ രാഘവൻ
 

 

ശശി തരൂർ പങ്കെടുത്ത സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവൻ എംപി ഹൈക്കമാൻഡിന് കത്തയച്ചു. തരൂരിനെ വിലക്കിയവർക്കെതിരെ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർക്കാണ് കത്തയച്ചത്

കോഴിക്കോട് നടത്താനിരുന്ന സെമിനാറിൽ നിന്നാണ് യൂത്ത് കോൺഗ്രസ് പിൻമാറിയത്. സംഘ്പരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാർ തീരുമാനിച്ചിരുന്നത്. എന്നാൽ തരൂരിനെ പങ്കെടുപ്പിച്ച് സെമിനാർ നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദേശിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പിൻമാറുകയായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. 

വിഷയത്തിൽ അന്വേഷണം വേണമെന്ന് തരൂരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിഭാഗീയ പ്രവർത്തനമെന്ന് കരുതിയാണ് വിലക്കെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പറഞ്ഞത്.