വധശ്രമക്കേസ്: മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു
 

 

വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷാവിധിയും കോടതി സസ്‌പെൻഡ് ചെയ്തു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടില്ലെന്നും സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നുമാണ് ഫൈസലിന്റെയും കൂട്ടുപ്രതികളും വാദിച്ചത്

ആയുധങ്ങൾ കണ്ടെടുത്തിട്ടില്ലെങ്കിലും പ്രതികൾക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ പത്ത് വർഷത്തെ തടവുശിക്ഷ ലഭിച്ച മുഹമ്മദ് ഫൈസൽ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ്. 2009ൽ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഫൈസലടക്കം മൂന്ന് പേരെ പത്ത് വർഷം തടവിന് ശിക്ഷിച്ചത്.