കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്ന് പിടികൂടിയത് മൂന്ന് കിലോ സ്വർണം
 

 
കരിപ്പൂരിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി കസ്റ്റംസ് പിടികൂടിയത് മൂന്ന് കിലോയിലേറെ സ്വർണമാണ്. 1.36 കോടി രൂപ വില മതിക്കുന്ന സ്വർണമാണ് പിടികൂടിയത്. 1954 ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്തി മലപ്പുറം സ്വദേശി ജംഷീദ്, 1077 ഗ്രാം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയ വയനാട് സ്വദേശി ബുഷ്‌റ, 679 ഗ്രാം കടത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി അബ്ദുൽ ഷാമിൽ എന്നിവരാണ് പിടിയിലായത്.