ശബരിമലയിൽ എല്ലാവർക്കും പ്രവേശനമെന്ന വിവാദ കൈപ്പുസ്തകം പിൻവലിച്ചു
 

 

ശബരിമലയിൽ എല്ലാവർക്കും പ്രവേശനമെന്ന പോലീസിന്റെ വിവാദ കൈപ്പുസ്തകം പിൻവലിച്ചെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിൽ എല്ലാവരെയും പ്രവേശിപ്പിക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ല. കോടതി നിർദേശപ്രകാരമായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു. 

ശബരിമലിയൽ മുമ്പുണ്ടായിരുന്ന രീതിയിൽ തന്നെ പ്രവേശനം തുടരും. പുസ്തകത്തിലുള്ളത് അച്ചടി പിശക് മാത്രമാണ്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി പ്രതികരിച്ചു. സർക്കുലറിൽ പിശക് പറ്റിയതാണെന്ന് ആഭ്യന്തര വകുപ്പും അറിയിച്ചു. 

2018ലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നായിരുന്നു നിർദേശം നൽകിയിരുന്നത്. ഇതിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു. വിശ്വാസികൾ ഒരിക്കൽ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിർന്നാൽ പഴയതൊന്നും ഓർമിപ്പിക്കരുതെന്നും കെ സുരേന്ദ്രൻ പറഞ്ഞു