പോലീസ് റിപ്പോർട്ട് പരിഗണിക്കരുത്; സജി ചെറിയാനെതിരെ തടസ്സ ഹർജിയുമായി പരാതിക്കാരൻ
 

 

സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ പോലീസ് റിപ്പോർട്ടിനെതിരെ തടസ്സവാദവുമായി പരാതിക്കാരൻ കോടതിയെ സമീപിച്ചു. നിലവിലെ സാഹചര്യത്തിൽ പോലീസ് റിപ്പോർട്ട് പരിഗണിക്കരുത്, റിപ്പോർട്ടിനെതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്, സിബിഐ അന്വേഷണം എന്നീ ആവശ്യങ്ങളുമായാണ് പരാതിക്കാരൻ തിരുവല്ല കോടതിയെ സമീപിച്ചത്

പോലീസ് അന്വേഷണം തികഞ്ഞ പരാജയമായിരുന്നു. ആത്മാർഥതയില്ലാത്ത അന്വേഷണമാണ് നടത്തിയത്. സജി ചെറിയാന്റെ ശബ്ദപരിശോധന നടത്തിയില്ല. ശാസ്ത്രീയ പരിശോധന ഫലത്തിന് വേണ്ടി കാത്തുനിന്നില്ല. 39 സാക്ഷികളുടെ മൊഴിയെടുത്തെങ്കിലും ഒന്നും രേഖപ്പെടുത്തിയില്ല. പ്രസംഗം കേട്ട പാർട്ടിക്കാരെ മാത്രമാണ് പോലീസ് വിശ്വാസത്തിലെടുത്തതെന്നും അഡ്വ. ബൈജു നോയൽ നൽകിയ തടസ്സ ഹർജിയിൽ പറയുന്നു.