ഓരോ കോടതി വിധിയും സർക്കാരിന്റെ മാർക്‌സിസ്റ്റുവത്കരണത്തിനുള്ള തിരിച്ചടി: കെ മുരളീധരൻ
 

 

ഓരോ കോടതി വിധിയും സർക്കാരിന്റെ മാർക്‌സിസ്റ്റുവത്കരണത്തിനുള്ള തിരിച്ചടിയാണെന്ന് കെ മുരളീധരൻ എംപി. ഗവർണറുടെ കാവിവത്കരണത്തിന് പരിഹാരമല്ല മാർക്‌സിസ്റ്റുവത്കരണം. സത്യസന്ധമായി നിയമനം നടത്തിയിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്നും പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ കുറിച്ച് മുരളീധരൻ പരഞ്ഞു

ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നത് സ്വാഗതാർഹമാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിൽ മാത്രമാണ് എതിർപ്പ്. തരൂരിന് പാർട്ടിയുടെ താഴെതട്ടിൽ ബന്ധമില്ലെന്ന് കെ മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. ഇത് മറികടക്കാൻ കേരളാ രാഷ്ട്രീയത്തിൽ സജീവമാകുന്നത് നല്ലതാണ്. തരൂരിനെ പോലുള്ളവരുടെ സേവനം പാർട്ടിക്ക് ആവശ്യമാണെന്നും മുരളീധരൻ പറഞ്ഞു