ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽ തീപിടിത്തം; അപകടം കഞ്ചിക്കോട് വെച്ച്
 

 

പാലക്കാട് കഞ്ചിക്കോട് ട്രെയിനിൽ തീപിടുത്തം. എറണാകുളത്ത് നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ട്രൈനിലാണ് തീപിടിച്ചത്. എ.സി. A2 കംപാർട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്.

ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആർക്കും പരിക്കില്ല.