ഗുരുവായൂരപ്പന് സ്വന്തമായി 1737 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും 271 ഏക്കറും: സ്വത്തുവിവരം പുറത്ത്

 

കൊച്ചി: ഗുരുവായൂരപ്പന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. വിവിധ ബാങ്കുകളിലായി ഗുരുവായൂരപ്പന്റെ നിക്ഷേപം 1737.04 കോടി രൂപയാണ്. സ്വന്തമായി 271.05 ഏക്കര്‍ സ്ഥലവുമുണ്ട്.

ദേവസ്വത്തിന്റെ ആസ്‌തി ആരാഞ്ഞ് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയായാണ് സ്വത്തുവിവരം ഗുരുവായൂര്‍ ദേവസ്വം വെളിപ്പെടുത്തിയത്. രത്നം, സ്വര്‍ണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് പുറത്തുവിട്ടിട്ടില്ല.