കെടിയു വിസി നിയമനം: സിസ തോമസിലേക്ക് എത്തിയത് എങ്ങനെ; ഗവര്‍ണറോട് ഹൈക്കോടതി
 

 

കെടിയു താത്ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. താത്ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ എങ്ങനെ കണ്ടെത്തിയെന്ന് ഹൈക്കോടതി ചോദിച്ചു. ഡോ.സിസ തോമസിന്റെ പേര് ആരാണ് നിര്‍ദേശിച്ചതെന്ന് ചാന്‍സലറോടായിരുന്നു കോടതിയുടെ ചോദ്യം.


അങ്ങനെ ആരെയെങ്കിലും നിയമിക്കാനാകില്ല. കൂടിയാലോചനയില്ലാതെ നിയമനം നടത്താനാകുമോ എന്നും പ്രോ വിസിയെ നിയമിക്കാന്‍ ലഭ്യമായിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു. താത്ക്കാലിക വിസി നിയമനം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിസി നിയമനത്തില്‍ കൂടിയാലോചന നടത്തിയില്ലെന്ന് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

അതേസമയം സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവര്‍ വിസിയുടെ ചുമതല നിര്‍വഹിക്കാന്‍ അയോഗ്യരാണെന്ന് ചാന്‍സലര്‍ ഹൈക്കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ നിയമനം സംശയത്തിലാണ്. ഡിജിറ്റല്‍ വിസിക്ക് ചുമതല നല്‍കാനാകില്ല. അക്കാദമിഷ്യന്‍ തന്നെയാകണം വിസി. അതിനാല്‍ സ്വന്തം നിലയില്‍ മുന്നോട്ട് പോയെന്നും ചാന്‍സലര്‍ വാദിച്ചു.