മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകണമെന്ന് മാധവ് ഗാഡ്ഗിൽ
 

 

നിയന്ത്രിത വന്യമൃഗവേട്ടക്ക് അനുമതി നൽകണമെന്ന് പരിസ്ഥിതി ഗവേഷകൻ മാധവ് ഗാഡ്ഗിൽ. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. വന്യജീവികളുടെ എണ്ണത്തെക്കുറിച്ച് ലഭ്യമായ വിവരങ്ഹൾ പലതും നുണയാണ്. 

ഒരു മനുഷ്യനെ കടുവ ആക്രമിക്കുകയോ കൊല്ലുകയോ അല്ലെങ്കിൽ അയാളുടെ കൃഷിഭൂമി കാട്ടുപന്നികൾ നശിപ്പിക്കുകയോ ചെയ്താൽ നിലവിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. സംരക്ഷിത വനമേഖലക്ക് പുറത്തിറങ്ങി മനുഷ്യന്റെ ആവാസ മേഖലയിൽ അതിക്രമിച്ച് കടക്കുന്ന വന്യജീവികളെ കൊല്ലുന്നതിൽ തെറ്റില്ല. 

കാട്ടുപന്നികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. കാട്ടുപന്നികളുടെയും കടുവകളുടെയും ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്. വന്യജീവികൾക്ക് മനുഷ്യനെ കൊല്ലാം സ്വയംരക്ഷക്ക് പോലും വന്യജീവികളെ കൊല്ലാൻ പാടില്ലെന്ന നിലപാട് മണ്ടത്തരമാണെന്നും ഗാഡ്ഗിൽ പറഞ്ഞു.