തായ്‌വാനില്‍ വൻ ഭൂചലനം; നിരവധി കെട്ടിടങ്ങൾ തകർന്നു, ട്രെയിനുകൾ പാളം തെറ്റി
 

 

തായ്‌വാനിൽ വൻ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങൾ തകർന്നു. ഒരു ട്രെയിൻ പാളം തെറ്റി. നൂറുകണക്കിന് ആളുകൾ വിവിധയിടങ്ങൡലായി കുടുങ്ങിക്കിടക്കുകയാണ്. ടൈറ്റുങ് കൗണ്ടിയെന്ന പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം

ഭൂചലനത്തിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്. 146 പേർക്ക് പരുക്കേറ്റു. യൂലിയയിൽ തകർന്ന കെട്ടിടത്തിൽ നിന്ന് നാല് പേരെ രക്ഷപ്പെടുത്തി. തകർന്ന പാലത്തിൽ നിന്ന് വീണ മൂന്ന് പേരെ രക്ഷപ്പെടുത്തി. 

ഡോംഗ്ലി റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിന്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് ആറ് ട്രെയിനുകൾ പാളം തെറ്റി. യാത്രക്കാർക്ക് പരുക്കുകളൊന്നുമില്ല. 600ലധികം പേർ ചിക്കെ, ലിയുഷിഷി പർവത പ്രദേശങ്ങളിൽ തടസ്സപ്പെട്ട റോഡുകളിൽ കുടുങ്ങിക്കിടക്കുകയാണെന്നും അധികൃതർ അറിയിച്ചു.