ഗവർണറെ ബാധിക്കുന്ന വിഷയം; ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കണമെന്ന് നിയമോപദേശം
 

 

ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം ലഭിച്ചു. ഇത് സംബന്ധിച്ച് രാജ്ഭവൻ ലീഗൽ അഡൈ്വസറാണ് ഗവർണർക്ക് നിയമോപദേശം നൽകിയത്. ഗവർണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനമെടുക്കരുതെന്നാണ് ഉപദേശം.

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്ലിൽ ഗവർണർ തന്നെ തീരുമാനമെടുത്താൽ അതിൽ വ്യക്തിതാത്പര്യം കടന്നുവരാൻ സാധ്യതയുണ്ടെന്ന് നിയമോപദേശത്തിൽ പറയുന്നു.  ഭരണഘടനാപദവി വഹിക്കുന്നയാളെ സംബന്ധിച്ച ബില്ലിൽ അയാൾ തന്നെ തീരുമാനമെടുക്കരുത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ചാൻസലർ ബില്ല് സംബന്ധിച്ച് ഗവർണർ ഉടൻ തീരുമാനമെടുക്കാൻ സാധ്യതയില്ല. ഭരണഘടനാ വിദഗ്ധരുമായും ഗവർണർ കൂടിയാലോചന നടത്തിയേക്കും.