ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിയമ വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ്
 

 

ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർ നടപടികൾ വേഗത്തിലാക്കാനാണ് നിയമ വിഭാഗം ആരംഭിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു

ലൈസൻസ് റദ്ദാക്കിയാൽ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതിയോടെ മാത്രമേ പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളുവെന്നും വീണ ജോർജ് പറഞ്ഞു. ലൈസൻസ് സസ്‌പെൻഡ് ചെയ്ത സ്ഥാപനത്തെ മറ്റൊരിടത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ല. ഫെബ്രുവരി ഒന്ന് മുതൽ കേരളത്തെ സുരക്ഷിതമായ ഭക്ഷണം മാത്രം വിളമ്പുന്ന സ്ഥലമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു