പറവൂർ ഭക്ഷ്യവിഷബാധ: മനപ്പൂർവമുള്ള നരഹത്യക്ക് കൂടി കേസ്, ഉടമയെ ഉടൻ പിടികൂടുമെന്ന് എസ് പി
 

 

പറവൂർ ഭക്ഷ്യവിഷബാധയിൽ കടുത്ത നടപടികൾ സ്വീകരിക്കാൻ പോലീസ്. ഭക്ഷ്യവിഷബാധയേറ്റ 67 പേരുട പട്ടിക പോലീസ് തയ്യാറആക്കി. ഇവരുടെ മൊഴിയെടുത്ത് തെളിവ് ശേഖരിക്കാനാണ് നീക്കം. മജ്‌ലിസ് ഹോട്ടലിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കർശന നടപടിയുണ്ടാകുമെന്നും ആലുവ റൂറൽ എസ് പി വിവേക് കുമാർ പറഞ്ഞു

മനപ്പൂർവമായ നരഹത്യാശ്രമത്തിനുള്ള 308ാം വകുപ്പ് ചേർത്താണ് കേസെടുത്തിട്ടുള്ളത്. ഹോട്ടലിലെ മുഖ്യ പാചകക്കാരൻ അറസ്റ്റിലായിട്ടുണ്ട്. ബാക്കിയുള്ള ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്. ഒളിവിൽ കഴിയുന്ന ഹോട്ടലുടമ സിയാദുൽ ഹഖിനെ എത്രയും വേഗം പിടികൂടുമെന്നും എസ് പി പറഞ്ഞു