തരൂർ കടുത്ത പിന്നാക്ക വിരോധി, ആനമണ്ടൻ; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി
 

 

ശശി തരൂരിനെതിരെ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തരൂർ കടുത്ത പിന്നാക്ക വിരോധിയാണ്. ദളിത് നേതാവിനെ കോൺഗ്രസിന്റെ അധ്യക്ഷനാക്കാൻ ശ്രമിച്ചപ്പോൾ അതിനെ പിന്തള്ളിയാണ് തരൂർ സ്ഥാനാർഥിയായത്. പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ച് തരൂരിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

ശശി തരൂർ തറവാടി നായരാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അത് കേട്ടുനിന്നു. പച്ചയ്ക്ക് ജാതി പറഞ്ഞപ്പോൾ തിരുത്താനുള്ള ധൈര്യം തരൂർ കാണിച്ചില്ല. തരൂരിനെ പോലുള്ള ഇറക്കുമതി ചരക്കുകൾ കേരളത്തിൽ വിലപ്പോകില്ല. ശശി തരൂർ ഒരു ആനമണ്ടനാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു

തരൂരിന്റെ രാഷ്ട്രീയ ജീവിതം കേരളത്തിൽ നശിച്ചു. കേരളം വിട്ട് വടക്കോട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലത്. ഒരു സമുദായ നേതാവ് പറഞ്ഞാൽ ജയിക്കുന്ന കാലമാണോ ഇന്നെന്നും വെള്ളാപ്പള്ളി ചോദിച്ചു. താനടക്കമുള്ള സമുദായ നേതാവിന്റെ വാക്ക് കേട്ടല്ല ഇന്ന് ആരും വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.