മുഖ്യമന്ത്രി പ്രതികരിക്കാൻ നിർബന്ധിതനാകുകയായിരുന്നു: സർക്കാർ-ഗവർണർ പോരിൽ മന്ത്രി പി രാജീവ്
 

 

സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി മന്ത്രി പി രാജീവ്. മുഖ്യമന്ത്രി പ്രതികരിക്കാൻ നിർബന്ധിതനാകുകയായിരുന്നു. സർക്കാർ പ്രവർത്തിക്കുന്നത് ഭരണഘടനാ സംവിധാനത്തിനകത്ത് നിന്നും അതിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുമാണ്. ചാനൽ ചർച്ചകളിലൂടെയല്ല ഗവർണരും സർക്കാരും തമ്മിലുള്ള ആശയവിനിമയം നടത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു

ഏതെങ്കിലും കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെങ്കിൽ അത് ചാനൽ വഴിയല്ല ചെയ്യേണ്ടത്. അതിന് അതിന്റേതായ രീതിയുണ്ട്. അത് അദ്ദേഹത്തിനും അറിയാവുന്ന കാര്യമാണ്. ചില പ്രതികരണങ്ങൾ ഉണ്ടായപ്പോൾ പൊതുസമൂഹത്തിന് മുന്നിൽ വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമായിരുന്നു. അതാണ് അദ്ദേഹം ചെയ്തത്. ബില്ലുകളുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇതല്ല ഗവർണർ സ്വീകരിക്കേണ്ടിയിരുന്നതെന്നും പി രാജീവ് പറഞ്ഞു.