നഴ്‌സുമാരുടെ മിനിമം വേതനം മൂന്ന് മാസത്തികം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി
 

 

സംസ്ഥാനത്തെ നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്ന് മാസത്തിനകം വേതനം പുനഃപരിശോധിക്കാനാണ് ഉത്തരവ്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സുമാരുടെയും ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു

വേതന വർധനവ് ആവശ്യപ്പെട്ട് യുനൈറ്റഡ് നഴ്‌സസ് യൂണിയൻ ഏറെക്കാലമായി സമരത്തിലാണ്. പ്രതിദിന വേതനം 1500 രൂപയായി വർധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കൂടാതെ കോൺട്രാക്ട് നിയമനങ്ങൾ നിർത്തലാക്കുക, 50 ശതമാനം ശമ്പള വർധനവെങ്കിലും ഉടൻ നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.