വന്യജീവികളുടെ വംശവർധനവ് തടയാൻ അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി
 

 

വന്യജീവികളുടെ ജനന നിയന്ത്രണത്തിനുള്ള നടപടികൾക്ക് സാധ്യത തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. ഹർജി സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടിയിട്ടുണ്ട്. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തര ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നീക്കം

നിയമോപദേശം ലഭിച്ചു കഴിഞ്ഞാലുടൻ സുപ്രീം കോടതിയിൽ സർക്കാർ ഹർജി ഫയൽ ചെയ്യും. വന്യജീവികളുടെ വംശവർധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു. അടിയന്തര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തിൽ ഹർജി നൽകും. വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കാൻ കെഎഫ്ആർഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ നാളെ വയനാട്ടിൽ സർവകക്ഷി യോഗം ചേരും. ഇതിൽ ഉയരുന്ന നിർദേശങ്ങൾ സർക്കാർ ഗൗരവമായി എടുക്കുമെന്നും മന്ത്രി അറിയിച്ചു.