ഖജനാവ് കാലി, പെൻഷൻ മുടങ്ങി; ദുഷിച്ചു നാറിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സുധാകരൻ
 

 

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പണമുണ്ടാക്കാൻ ഏത് വഴിയും സ്വീകരിക്കുന്ന സർക്കാരാണെന്നാണ് സുധാകരന്റെ വിമർശനം. സംസ്ഥാനത്ത് ഭീകരമായ രാഷ്ട്രീയ കാലാവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. ദുഷിച്ചുനാറിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. അപൂർവതയിൽ അപൂർവമാണ് ഈ സർക്കാർ. 

പണമുണ്ടാക്കാൻ ഏത് വഴിയും സ്വീകരിക്കും. സംസ്ഥാനത്തെ ഖജനാവ് കാലിയാണ്. ശമ്പളവും പെൻഷനും ഏത് സമയവും നിർത്താം. വികസന പദ്ധതികൾ ഇല്ല. പെൻഷൻ മുടങ്ങിക്കിക്കുന്ന സാഹചര്യമാണ്. സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു.

സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു. ജനമൈത്രി പോലീസ് എന്ന പേര് മാറ്റി ഗുണ്ടാ സൗഹൃദ പോലീസ് സ്‌റ്റേഷൻ എന്നാക്കണം. സർക്കാരിന് ആരോടും ഉത്തരവാദിത്വമില്ല. ഇത് വെള്ളരിക്കാപ്പട്ടണമാണോയെന്നും സുധാകരൻ ചോദിച്ചു.