സർക്കാർ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിംഗ് ഏർപ്പെടുത്തുന്നതിന് സമയം നീട്ടി നൽകി
 

 

സർക്കാർ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് സർക്കാർ സമയം നീട്ടിനൽകി. ജനുവരി അവസാനം വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഒരു മാസത്തിനകം കലക്ടേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കണം. ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസമാണ് തീയതി നീട്ടാൻ കാരണം.

പലയിടത്തും ഉപകരണങ്ങൾ സ്ഥാപിക്കാൻ വൈകുന്നതും കാലതാമസത്തിന് ഇടയാക്കിയിട്ടുണ്ട്. മാർച്ച് 31ഓടെ എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിംഗ് സംവിധാനം നിലവിൽ വരും.