ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു
 

 

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. നാല് ദിവസം മുമ്പാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ഇന്നാണ് സർജറി പറഞ്ഞിരുന്നത്

വേദന കൂടിയതോടെ ഇന്നലെ വൈകുന്നേരം തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. പുറത്തെടുത്തപ്പോൾ കുട്ടികൾ മരിച്ച നിലയിലായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.