{"vars":{"id": "89527:4990"}}

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ പിടിയിൽ

 
മലപ്പുറം: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം എടവണ്ണയിലാണ് സംഭവം. എടവണ്ണ സ്വദേശി സഫീറാണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഓട്ടോറിക്ഷയിൽ വെച്ചും വീടിന് സമീപത്ത് വെച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നടപടികള്‍ക്കുശേഷം കോടതിയിൽ ഹാജരാക്കും.