ഹോം › കേരളം

മാതാപിതാക്കൾക്കൊപ്പം പോവാൻ തയാറാവാതെ കഴക്കൂട്ടത്തെ 13 കാരി; ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി

By News Desk · 02 Sep 2024, 08:57 PM

തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം പോകുന്നില്ലെന്ന് കഴക്കൂട്ടത്തു നിന്നും കാണാതായ അസം സ്വദേശിനിയായ 13 കാരി. അമ്മ വ‍്യക്കു പറഞ്ഞതിലാണ് കുട്ടി വീടുവിട്ടിറങ്ങിയത്. പിന്നീട് വിശാഖപട്ടണത്തു നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുട്ടി സിഡബ്ല്യൂസിയുടെ സംരക്ഷണത്തിലായിരുന്നു. കൗൺസിലിങ്ങിനു ശേഷം കുട്ടിയെ അസമിലേക്ക് കൊണ്ടുപോവാൻ മാതാപിതാക്കൾ എത്തിയെങ്കിലും കുട്ടി ഒപ്പം പോവാൻ തയാറായില്ല. കുട്ടിയെ നിർബന്ധിച്ച് കൊണ്ടുപോവാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും സിഡബ്ല്യൂസിസി അംഗങ്ങൾ തടയുകയായിരുന്നു. തുടർന്ന് പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പം പോവാൻ തയാറാവാത്ത കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുട്ടിയുടെ പഠനവും സംരക്ഷണവും ഉറപ്പു വരുത്തുമെന്ന് സിഡബ്ല്യൂസി അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›