ഹോം › കേരളം

ആറ്റിങ്ങലിൽ നിന്നും കാണാതായ 14 വയസുകാരനെ വർക്കല ക്ലിഫിൽ നിന്നും കണ്ടെത്തി

By MJ Desk · 26 Aug 2024, 10:52 AM

ആറ്റിങ്ങലിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. വർക്കല ക്ലിഫിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ക്ലിഫിൽ പോയതാണെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കയ്യിലുള്ള കാശ് തീർന്നതിനാൽ വീട്ടിലേക്ക് മടങ്ങി വരാനായില്ല. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ ആറ്റിങ്ങൽ പളളിക്കലിൽ നിന്നുമാണ് നിയാസ്-നിഷ ദമ്പതികളുടെ മകൻ ഉമർ നിഥാനെ(14) കാണാതായത്. പള്ളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഉമർ. പള്ളിക്കലിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പോകുന്നുവെന്ന് പറഞ്ഞാണ് ഉമർ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ ട്യൂഷൻ സെന്ററിൽ കുട്ടി ചെന്നിരുന്നില്ല. ട്യൂഷൻ കഴിഞ്ഞ് മടങ്ങി എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതിരുന്നതോടെയാണ് ബന്ധുക്കൾ പള്ളിക്കൽ സിഐക്കും ആറ്റിങ്ങൽ ഡിവൈഎസ്പിക്കും പരാതി നൽകിയത്. പരിസര പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ച് വരവെയാണ് ഉമർ വർക്കല ക്ലിഫിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#missing

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›