ആലപ്പുഴയിൽ അധിക യാത്രക്കാരെ കയറ്റി യാത്ര നടത്തിയ ബോട്ട് പിടിച്ചെടുത്തു
 

 

ആലപ്പുഴയിൽ അധികം യാത്രക്കാരെ കയറ്റിയ ബോട്ട് പിടിച്ചെടുത്തു. 30 പേർ കയറേണ്ട ബോട്ടിലുണ്ടായിരുന്നത് കുട്ടികളടക്കം 62 പേരായിരുന്നു. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിലാണ് നടപടി. ബോട്ട് അടുപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ എതിർത്തതിനെ തുടർന്ന് ടൂറിസം പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. 

ബോട്ട് ആരിയാടുള്ള സർക്കാർ യാർഡിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. റിസോർട്ടിൽ നിന്നുള്ള ആളുകളെയും കയറ്റിയാണ് ബോട്ട് യാത്ര തിരിച്ചത്. താഴ് ഭാഗത്ത് 20 പേർക്കും അപ്പർ ഡെക്കിൽ 10 പേർക്കുമാണ് സഞ്ചരിക്കാൻ അനുവാദമുള്ളത്. എന്നാൽ 62 പേർ സഞ്ചരിച്ചതായി അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.