അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും
Dec 5, 2025, 08:16 IST
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യാഹർജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ സെഷൻസ് കോടതിയിൽ രാഹുൽ ഈശ്വർ ജാമ്യഹർജി നൽകിയിരുന്നു
സെഷൻസ് കോടതിയിലെ ജാമ്യഹർജി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്‌ക്കോടതിയിൽ മറ്റൊരു ഹർജി നൽകിയത്. രാഹുൽ ഈശ്വറെ കഴിഞ്ഞ ദിവസം രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തെളിവെടുപ്പിന് ശേഷം ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജിയിൽ പ്രവേശിപ്പിച്ചു
സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. കേസിലെ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനായി മാറ്റിവെച്ചിരുന്നു.