ഹോം › കേരളം

ആക്ഷേപത്തിൽ കേസെടുക്കില്ല, പരാതി വന്നാൽ പരിശോധിക്കും: രഞ്ജിത്തിനെ പ്രതിരോധിച്ച് മന്ത്രി സജി ചെറിയാൻ

By MJ Desk · 24 Aug 2024, 08:21 AM

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ പ്രതിരോധിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തിൽ കേസെടുക്കില്ല. പരാതിയുണ്ടെങ്കിൽ കേസ് എടുക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. സർക്കാർ ഇരയ്‌ക്കൊപ്പമാണ്. പരാതി തരുന്ന മുറയ്ക്ക് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു 2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ ആരോപണം. സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നു. പിന്നീട് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് നടി പറയുന്നു. പരാതി പറഞ്ഞതിന് പിന്നാലെ പാലേരി മാണിക്യത്തിലും മറ്റ് മലയാള സിനിമയിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു. അതേസമയം ശ്രീലേഖ മിത്രയുടെ ആരോപണം ചലചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് നിഷേധിച്ചു. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡിഷന് വന്നിരുന്നു. കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തതു കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#hema commission#ranjith#saji cherian#sreelekha mithra

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›