ഹോം › കേരളം

ബംഗളൂരുവിൽ ഇന്ത്യക്ക് നാണക്കേടിന്റെ ദിനം; ഒന്നാമിന്നിംഗ്‌സിൽ 46 റൺസിന് പുറത്ത്

By MJ Desk · 17 Oct 2024, 02:33 PM

ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ 46 റൺസിന് പുറത്ത്. ഹോം ഗ്രൗണ്ടിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോർ ആണിത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയാണ് ഇന്ത്യയെ തകർത്തത് വില്യം ഓറൂക്ക് നാല് വിക്കറ്റെടുത്തു. ടിം സൗത്തി ഒരു വിക്കറ്റ് നേടി. 20 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. യശസ്വി ജയ്‌സ്വാൾ 13 റൺസെടുത്തു. മറ്റൊരാൾക്ക് പോലും രണ്ടക്കം കടക്കാൻ സാധിച്ചില്ല. ഇന്ത്യൻ ഇന്നിംഗ്‌സിൽ അഞ്ച് പേർ സംപൂജ്യരായി മടങ്ങി വിരാട് കോഹ്ലി, സർഫറാസ് ഖാൻ, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, അശ്വിൻ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡ് വിക്കറ്റ് നഷ്ടമില്ലാതെ 49 റൺസ് എന്ന നിലയിലാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india-new zealand test

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›