{"vars":{"id": "89527:4990"}}

ഇരുചക്ര വാഹനത്തിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

 

വടകര കീഴലിൽ ന്യൂഇയർ ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരുക്ക്. ഇരുചക്ര വാഹനത്തിൽ പടക്കം കൊണ്ടു പോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. 

ഷൈജു, അശ്വന്ത് എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ അശ്വന്തിന്റെ പരുക്ക് ഗുരുതരമാണ്

ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ കത്തിനശിച്ചു.