ഹോം › കേരളം

ഇടുക്കി ഇരട്ടയാറിൽ വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

By MJ Desk · 11 Oct 2024, 08:18 AM

ഇടുക്കി ഇരട്ടയാർ നാലുമുക്കിൽ വീടിന് തീപിപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. നാലുമുക്ക് ചക്കാലക്കൽ ജോസപിന്റെ വീടിനോട് ചേർന്നുള്ള സ്‌റ്റോർ റൂമായി ഉപയോഗിക്കുന്ന പഴ വീടിന് തീപിടിച്ചാണ് നാശനഷ്ടം സംഭവിച്ചത്. റബർ ഷീറ്റ് ഉണങ്ങുന്നതിനിടെ പുകപ്പുരയിൽ നിന്നും തീ പിടിച്ചതാകാമെന്നാണ് നിഗമനം ഏലം, കാപ്പി, കുരുമുളക് അടക്കമുള്ള മലഞ്ചരക്ക് ഉത്പന്നങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നു. ഇതെല്ലാം കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് തീപിടിത്തമുണ്ടായത്. കട്ടപ്പനയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആർക്കും ആളപായമില്ല. എംഎം മണിയുടെ ഗൺമാനായ അൽഫോൺസും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#fire

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›