ഹോം › കേരളം

പുതിയ ജനറൽ സെക്രട്ടറിയായി കേരളത്തിൽ നിന്നുള്ള നേതാവും വന്നേക്കാം: എംവി ഗോവിന്ദൻ

By MJ Desk · 02 Apr 2025, 10:07 AM

നിർണായക തീരുമാനങ്ങളുമായി പാർട്ടി കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ പ്രായപരിധിയിൽ ഇളവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കോൺഗ്രസ് പല മേഖലയിലും മൃദുഹിന്ദുത്വ നിലപാട് എടുക്കുന്നു. ഡൽഹിയിൽ ബിജെപി അനുകൂല രാഷ്ട്രീയ സാഹചര്യം രൂപപ്പെടാൻ കോൺഗ്രസ് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു വഖഫ് ബില്ലിൽ പാർട്ടി ആദ്യമേ കൃത്യമായ നിലപാട് എടുത്തു. പാർട്ടി എംപിമാർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യും. ഏതെങ്കിലും സംഘടനയുടെ പ്രമേയത്തെ അടിസ്ഥാനമാക്കി മാറ്റാൻ കഴിയുന്നതല്ല പാർട്ടി നിലപാട്. നിലവിലുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ നിന്നും പുതിയ ജനറൽ സെക്രട്ടറി ഉയർന്നുവരും കേരളത്തിൽ നിന്നുള്ള നേതാവ് ജനറൽ സെക്രട്ടറി ആകുന്ന സാധ്യത തള്ളാനില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പോളിറ്റ് ബ്യൂറോയിലേക്ക് പുതിയ അംഗങ്ങൾ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›