ഹോം › കേരളം

തൃശ്ശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞുകയറി; 5 മരണം, ഏഴ് പേർക്ക് പരുക്ക്

By MJ Desk · 26 Nov 2024, 08:12 AM

തൃശ്ശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവരിലേക്ക് തടി ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറി അഞ്ച് പേർ മരിച്ചു. നാടോടികളാണ് മരിച്ചത്. രണ്ട് കുട്ടികളും മരിച്ചവരിൽ ഉൾപെടുന്നു. കാളിയപ്പൻ(50), നാഗമ്മ(39), ബംഗാഴി(20), ജീവൻ(4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റു പരുക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തീയറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് അപകടം. കിടന്നുറങ്ങിയ സംഘത്തിൽ പത്ത് പേരുണ്ടായിരുന്നു കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന തടിലോറിയാണ് അപകടമുണ്ടാക്കിയത്. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനമോടിച്ചതെന്നും വിവരമുണ്ട്. കണ്ണൂർ ആലങ്കോട് സ്വദേശി അലക്‌സാണ്(33) ക്ലീനർ. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#nattika accident

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›