{"vars":{"id": "89527:4990"}}

മദപ്പാടിലായിരുന്ന ആനയെ അഴിച്ചുമാറ്റുന്നതിനിടെ പാപ്പാൻ കുത്തേറ്റ് മരിച്ചു; രണ്ടാം പാപ്പാന് ഗുരുതര പരുക്ക്

 
ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. തെങ്ങമം സ്വദേശി മുരളീധരൻ നായരാണ്(53) മരിച്ചത്. കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുകയാണ്. മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം. മദപ്പാട് കഴിഞ്ഞെന്ന് കരുതി മാറ്റി കെട്ടുന്നതിനിടെ രണ്ടാം പാപ്പാനെയാണ് ആന ആദ്യം കുത്തിയത്. തുടർന്ന് മറ്റ് പാപ്പാൻമാർ ചേർന്ന് ആനയെ സുരക്ഷിതമായി തറിയിലേക്ക് മാറ്റുന്നതിനിടെയാണ് മുരളീധരൻ നായർക്ക് കുത്തേറ്റത്. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്‌കന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനെ കുത്തിയ ശേഷം ആന റോഡിലേക്ക് ഇറങ്ങി നടന്നതോടെയാണ് മുരളീധരൻ നായരും മറ്റ് സമീപ ക്ഷേത്രങ്ങളിലെ ആന പാപ്പാൻമാരും തളയ്ക്കാനായി എത്തിയത്. ഇതിനിടെ മുരളീധരൻ നായരെ തുമ്പി കൈ കൊണ്ട് വലിച്ച് താഴെയിട്ട് കുത്തുകയായിരുന്നു.