കർണാടകയിൽ മലയാളി നഴ്‌സിംഗ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളേജിലെ ഒന്നാം വർഷ ബി എസ് സി നഴ്‌സിംഗ് വിദ്യാർഥിനി അനാമിക(19)യാണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർഥിനിയെ കണ്ടത്. സംഭവത്തിൽ ഹരോഹള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.
കർണാടകയിൽ മലയാളി നഴ്‌സിംഗ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin