ഹോം › കേരളം

തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

By MJ Desk · 11 Feb 2025, 10:51 AM

വയനാടിനും ഇടുക്കിക്കും പുറമെ തിരുവനന്തപുരത്തും കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ നാല് ദിവസത്തിന് ശേഷം കണ്ടെത്തി. കുളത്തൂപ്പുഴ വനം റേഞ്ച് പരിധിയിൽപ്പെട്ട വെൻകൊല്ല ഇലവുപാലം അടിപ്പറമ്പ് തടത്തരികത്തുവീട്ടിൽ ബാബുവിന്റെ(54) മൃതദേഹമാണ് കണ്ടെത്തിയത്. തെരച്ചിലിനൊടുവിൽ ഇന്നലെ രാത്രിയാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ നാല് ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. കാട്ടുപാതക്ക് സമീപം ബാബുവിന്റെ വസ്ത്രങ്ങൾ കണ്ടിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് നീർച്ചാലിന് സമീപത്തായി ആന ചവിട്ടിക്കൊന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. എട്ട് കിലോമീറ്ററിലധികം വനത്തിനുള്ളിലായതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ പഞ്ചായത്ത് അധികൃതർക്കോ പോലീസിനോ ഇവിടെ എത്താനായിട്ടില്ല. ചൊവ്വാഴ്ച തന്നെ മൃതദേഹം വീണ്ടെടുത്ത് നടപടികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›