കുമ്പളം ടോൾ പ്ലാസയിൽ ട്രക്കിനടിയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾക്ക് ഗുരുതര പരുക്ക്
 

 
എറണാകുളം കുമ്പളം ടോൾ പ്ലാസയിൽ അപകടം. ട്രക്കിനടിയിലേക്ക് കാർ ഇടിച്ചുകയറി. കാറോടിച്ചിരുന്ന തൃശ്ശൂർ സ്വദേശി ജോർജിന് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിനടിയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു.