{"vars":{"id": "89527:4990"}}

ചെന്താമര സ്ഥിരം കുറ്റവാസനയുള്ള ആൾ, കുറ്റം ആവർത്തിക്കാൻ സാധ്യത; സുപ്രധാന നിരീക്ഷണവുമായി കോടതി
 

 

നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് കൊണ്ട് കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. സജിത വധക്കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് പറഞ്ഞാണ് ചെന്താമരക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷിച്ചത്. സജിത കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെ കുറിച്ചും കോടതി പരാമർശിച്ചു

ചെന്താമരുയടെ മാനസികനില ഭദ്രമല്ലെന്ന പ്രതിഭാഗം വാദം കോടതി തള്ളി. ഇയാളുടെ മാനസികനിലയിൽ ഒരു പ്രശ്‌നവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ഥിരം കുറ്റവാസനയുള്ള ആളാണ് ചെന്താമര. കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും കോടതി വ്യക്തമാക്കി

പ്രതി കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. പരോൾ നൽകുകയാണെങ്കിൽ സാക്ഷികൾക്കും ഇരകൾക്കും പൂർണ സുരക്ഷ ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചു. സജിതയുടെ മക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു.