ഹോം › കേരളം

സുഹൃത്തിനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

By MJ Desk · 02 Dec 2024, 12:54 PM

കൂട്ടുകാരനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ 16കാരൻ മുങ്ങിമരിച്ചു. കോഴിക്കോട് പുറമേരി നടുക്കണ്ടിയിൽ കനകത്ത് താഴെ കുനി ശശിയുടെ മകൻ സൂര്യജിത്താണ്(16) മരിച്ചത്. തൂണേരിയിലുള്ള സുഹൃത്തിനൊന്നിച്ചാണ് വീടിനടുത്തുള്ള പാറക്കുളത്തിൽ കുളിക്കാനിറങ്ങിയത്. നീന്തൽ അറിയാത്ത സൂര്യജിത് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടനെ വിവരം നാട്ടുകാരെ അറിയിച്ചു. ഇവരെത്തിയാണ് സൂര്യജിത്തിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›